വി. ജോയിക്ക് വോട്ട് ചോദിച്ച് എത്തിയ പഞ്ചായത്ത് അംഗത്തിന്റെ ദേഹത്ത് വീട്ടുകാര്‍ തിളച്ച കഞ്ഞിയൊഴിച്ചു; ഗുരുതരമായി പൊള്ളലേറ്റു; ഗൃഹനാഥന്‍ അറസ്റ്റില്‍

ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി വി. ജോയിക്ക് വോട്ട് ചോദിച്ച് എത്തിയ പഞ്ചായത്ത് അംഗത്തിന്റെ ദേഹത്ത് വീട്ടുകാര്‍ തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് അംഗം ശബരിനിവാസില്‍ ബിജുവിനു നേരെയാണ് ആക്രമണം ഉണ്ടായത്.

സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്ന് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്കിലും കൈയിലും പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി വി.ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. ഇവര്‍ വീട്ടിലെത്തി തിരഞ്ഞെടുപ്പിന്റെ പ്രചരണ സാമഗ്രികള്‍ കൈമാറുന്നതിനിടെയാണ് വീട്ടുകാര്‍ തിളച്ച കഞ്ഞി ഒഴിച്ചത്.