പുന്നമടക്കായലിൽ 71ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിര. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇത്തവണ 75 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷം 74 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്.
മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും. രണ്ടു മണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരം. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും.
Read more
ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ ലൈനോടുകൂടിയ ഫിനിഷിങ്ങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ലൈനിൽ ആദ്യം സ്പർശിക്കുന്ന വള്ളമായിരിക്കും വിജയിക്കുക.







