'എസ്എൻഡിപി-എൻഎസ്എസ് ഐക്യം അടഞ്ഞ അധ്യായം, രാഷ്ട്രീയ നീക്കം മനസിലായതുകൊണ്ടാണ് പിന്മാറ്റം'; ജി സുകുമാരൻ നായർ

എസ്എൻഡിപി-എൻഎസ്എസ് ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നും അത് മനസിലാക്കിയതുകൊണ്ടാണ് പിന്മാറിയതെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു. അതേസമയം തുഷാർ വെള്ളാപ്പള്ളിയോടുള്ള എതിർപ്പ് എസ്എൻഡിപി യോഗത്തെ അറിയിച്ചിട്ടുണ്ടെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

രൂപരേഖ പോലും തായാറാക്കാത്ത ഐക്യത്തിൽ എന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതുകൊണ്ട് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞതെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. ഐക്യചർച്ചകൾക്ക് എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനാക്കിയതിൽ എതിർപ്പുണ്ടെന്നും ഇക്കാര്യം എസ്എൻഡിപി യോഗത്തെ താൻ നേരിട്ടറിയിച്ചെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു. തുഷാർ വെള്ളാപ്പള്ളിയോട് ചർച്ചയ്ക്ക് വരേണ്ടതില്ലെന്ന് പറ‍ഞ്ഞിരുന്നതായും സുകുമാരൻ നായർ പറഞ്ഞു.

സമദൂരം എന്നതിന് എതിരാണ് ഐക്യ നീക്കതമെന്ന് മനസിലായെന്ന് പറഞ്ഞ ജി സുകുമാരൻ നായർ ഐക്യ നീക്കം കാലത്തിന്റെ ആവശ്യമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. എന്നാൽ പിന്നിലെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യപ്പെട്ടു. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് അനുവാദം ചോദിച്ചിരുന്നെങ്കിലും അനുവാദം നൽകിയില്ല. രാഷ്ട്രീയക്കാരനെ അല്ല ചർച്ചയ്ക്ക് വിടേണ്ടതെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ ആരും എതിർപ്പ് അറിയിച്ചിട്ടില്ല. ഒരു ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

Read more