'കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി രൂപ കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും'; കെ എൻ ബാലഗോപാൽ

കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി രൂപ കൂടി കുറച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കുമെന്ന് പറഞ്ഞ ധനമന്ത്രി കേന്ദ്ര – സംസ്ഥാന ബന്ധങ്ങളിൽ ഓരോ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പിന്മാറുന്നുവെന്നും കൂട്ടിച്ചേർത്തു.

കേന്ദ്രം ഫിസ്കൽ ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നുവെന്നും സംസ്ഥാനത്തിന് അധിക ബാധ്യതയാവുകയാണെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നു. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കുന്ന തെറ്റായ സാമ്പത്തിക നയം. സാധാരണക്കാരുടെ പണം എടുത്തിട്ട് വൻകിടക്കാർക്ക് കൊടുക്കുന്ന സമീപനം.

ഇന്നലെ രാത്രി കേന്ദ്രത്തിൽ നിന്ന് കത്തു വന്നു. കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ കൂടി കുറച്ചു. സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും. സംസ്ഥാന സർക്കാരിനെ ഇതുപോലെ ശ്വാസംമുട്ടിച്ച സന്ദർഭമുണ്ടായിട്ടില്ല. 25000 കോടി രൂപ അഞ്ച് വർഷം കൊണ്ട് കുറഞ്ഞുവെന്നും കെ ണ് ബാലഗോപാൽ പറഞ്ഞു. കേന്ദ്ര നടപടി എല്ലാ മേഖലെയും ബാധിക്കും. ഇതിൽ വലിയ പ്രതിഷേധം ഉയരണം. ഈ വർഷം മാത്രം 17,000 കോടി രൂപ കുറഞ്ഞു എന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

Read more