ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി കേന്ദ്രം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 115 രൂപയും വർധിപ്പിച്ചു. വിലവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
2025 ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുന്നത്. ഗാർഹിക ആവശ്യത്തിനുള്ള (14.2 കിലോ) സിലിണ്ടറിന് 60 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള (19 കിലോ) സിലിണ്ടറിന് 115 രൂപയുമാണ് വർദ്ധിപ്പിച്ചത്.
കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 920 രൂപയാകും. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ലഭ്യത കുറഞ്ഞതോടെ ആഗോള വിപണിയിൽ വില കുത്തനെ കൂടിയതോടെയാണ് ഇന്ത്യൻ കമ്പനികളും വില കൂട്ടിയത്.







