ഇടുക്കിയില്‍ കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍; ഭാര്യവീട്ടുകാരെ ഭര്‍ത്താവ് പറഞ്ഞ് പറ്റിച്ചു; സര്‍വ്വത്ര ദുരൂഹത

ഇടുക്കിയില്‍ കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിലെ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോള്‍ 27)യുടെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവായ ബിജേഷിനെ കാണാതായതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് വത്സമ്മയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷനില്‍ പോകുന്നതിന് മുന്‍പ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടില്‍ എത്തിയിരുന്നു. വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയില്‍ കയറിയപ്പോള്‍ ബിജേഷ് സംശയം തോന്നാത്ത വിധത്തില്‍ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.

തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ യുവതിയുടെ മാതാപിതാക്കള്‍ പേഴും കണ്ടത്തെ വീട്ടില്‍ വീണ്ടും എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സംശയത്തെ തുടര്‍ന്ന് സഹോദരനും അച്ഛനും ചേര്‍ന്ന് വീടിന്റെ പിന്‍വാതില്‍ തുറന്ന് നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മൃതദ്ദേഹം കണ്ടെത്തിയത്.

അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ബിജേഷും വത്സമ്മയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബുധാനാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ പരിശോധന വിഭാഗവും എത്തിയ ശേഷമാകും ഇന്ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍. കോണ്‍വന്റ് നഴ്സറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച വത്സമ്മ. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ബിജേഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കിയിലേക്ക് മാറ്റിയിട്ടുണ്ട്.

Latest Stories

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ