സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം ഇരുപത് വര്‍ഷത്തിന് ശേഷം നാട്ടിലെത്തി. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങി. ജനകീയ ഇടപെടലിലൂടെയാണ് സൗദി ബാലന് മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്.
വീട്ടിൽ തിരിച്ചെത്തിയ റഹീമിനെ കാണാൻ നിരവധി പേരാണ് എത്തിയത്. 20 വർഷത്തിന് ശേഷം ഉമ്മയെ കണ്ട റഹീം വികാരഭരിതനായി. പ്രാർഥിച്ചവർക്കും സഹായിച്ചവർക്കും നന്ദിയെന്നാണ് അബ്ദുൽ റഹീമിന്റെ ആദ്യപ്രതികരണം. ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ ആയിരകണക്കിന് പേരാണ് അബ്ദുൽ റഹീമിനെ കാണാൻ കോടാമ്പുഴയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.
Read more
കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുല്‍ റഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു.







