ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

ഹോംവര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കൊല്ലം ചാത്തിനാംകുളം എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് വിദ്യാർത്ഥിയെ മര്‍ദിച്ചത്. ഡിസംബര്‍ 11 ന് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിയുന്നത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

‘കുളിപ്പിക്കുന്നതിനിടെയാണ് സംഭവം കണ്ടത്. ആശുപത്രിയില്‍ പോയി. പിന്‍ഭാഗത്ത് നല്ല അടി കിട്ടിയിട്ടുണ്ട്. അവന് ബാത്ത്‌റൂമില്‍ പോകാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കുമുള്‍പ്പെടെ പരാതി നല്‍കി. സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിനായി വന്നിരുന്നു. പക്ഷെ ഞാനാരു രക്ഷിതാവല്ലേ’ കുട്ടിയുടെ പിതാവ് ചോദിക്കുന്നു. സ്‌കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.

Read more