വൃഷ്ടിപ്രദേശത്ത് കനത്തമഴ പെയ്യുന്നതോടെ മുല്ലപ്പെരിയാര്‍അണക്കെട്ട് തുറക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ച് തമിഴ്‌നാട്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്134.30 അടിയാണ്.
നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. .
സെക്കന്‍ഡില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലും ശക്തമായ മഴ ലഭിച്ചതേട െ1867 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് 30 വരെ സംഭരിക്കാനാകുക.
Read more
ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിരിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ നാളെ അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്.