മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കണം; പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാട്ടിയത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് ടി സിദ്ദിഖ്

പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാട്ടിയത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് ടി സിദ്ദിഖ് എംഎല്‍എ. വന്യമൃഗ അക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി വയനാട്ടില്‍ എത്തണമെന്ന് ടി സിദ്ദിഖ് പറഞ്ഞു. വേദനയുടെ സമയത്ത് എന്താണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്താത്തതിരുന്നതെന്നും എംഎല്‍എ ചോദിച്ചു.

പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാട്ടുമ്പോള്‍ ഇത് പറയേണ്ടതല്ലേ. സിപി ഐഎം സംസ്ഥാന സെക്രട്ടറി എന്തുകൊണ്ടാണ് രാധയുടെ വീട് സന്ദര്‍ശിക്കാത്തത്. സിപിഐഎം ഇക്കാര്യത്തില്‍ ആത്മ വിമര്‍ശനത്തിന് തയ്യാറാകണം. മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കണം. മികച്ച ചികിത്സ സൗകര്യമൊരുക്കണമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Read more

പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. കടുവകളെ നിയന്ത്രിക്കാന്‍ വനം വകുപ്പിനു പ്രത്യേക പദ്ധതികളില്ല. കുപ്പാടി മോഡലില്‍ രണ്ടില്‍ കുറയാത്ത കേന്ദ്രങ്ങള്‍ തുടങ്ങണം.ഏകോപനമില്ലായ്മ ദുരന്ത ബാധിതരുടെ തുടര്‍ ചികില്‍സ മുടങ്ങി പ്രാഥമിക കാര്യമായ പട്ടിക പോലും പുറത്തിറക്കിയില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.