പ്രധാനമന്ത്രിക്ക് സ്വര്‍ണ തളികയുമായി സുരേഷ് ഗോപി

തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരേഷ് ഗോപി സ്വര്‍ണ തളിക സമ്മാനിക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തുന്നത്. പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്ന തളിക സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 6.30ഓടെ മോദി വിമാനമാര്‍ഗ്ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗ്ഗം നാവിക സേന ആസ്ഥാനത്തിറങ്ങും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കും.

വൈകുന്നേരം 7ന് ആണ് നഗരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിക്കുക. റോഡ് ഷോയ്ക്ക് ശേഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം രാവിലെ പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഗുരുവായൂരിലെത്തുന്നത്.