കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് കെ മുരളീധരൻ എംപി. ഭരത് ചന്ദ്രൻ മോഡലിൽ നിന്നും മാറാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. അയാളെ എംപി ആക്കിയവർ അനുഭവിച്ചോട്ടെയെന്നും മുരളീധരൻ വിമർശിച്ചു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ തൽക്കാലം ശാന്തനായി മാറി നിൽക്കുകയെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുൽ വന്നാൽ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കുക ആ വിഷയമാകും. കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷത്തിന് സർക്കാരിനെ പ്രതിരോധത്തിൽ ആക്കാനായി. രാഹുൽ വന്നാൽ അതിന് കഴിയുമായിരുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
മുത്തങ്ങ വെടിവെപ്പ് നടക്കുന്ന കാലത്ത് താൻ അവിടത്തെ എംപിയായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസി അധ്യക്ഷനുമായിരുന്നു. അത് പ്രതിരോധിക്കാൻ യുഡിഎഫിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനമായിരുന്നു. അതാണ് മുത്തങ്ങയിൽ നടപ്പിലാക്കിയത്. സായുധ കലാപത്തിന്റെ രൂപത്തിൽ വന്നപ്പോഴാണ് നേരിട്ടതെന്നും മുരളീധരൻ വിമർശിച്ചു.







