മണിപ്പുര്‍ സംഭവത്തില്‍ പ്രതികരിച്ച താന്‍ എന്തുകൊണ്ട് ആലുവയിലെയില്‍ പ്രതികരിച്ചില്ല; ഫോണില്‍ വിളിച്ച് ഭീഷണി; പരാതി നല്‍കി സുരാജ് വെഞ്ഞാറമ്മൂട്

സൈബര്‍ ആക്രമണത്തിനെതിരേ കാക്കനാട് പോലീസില്‍ പരാതിപ്പെട്ട് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. വാട്സ്ആപ്പില്‍ ഭീഷണി സന്ദേശവും ഫോണില്‍ വധഭീഷണിയും നേരിട്ടതായി പരാതിയില്‍ പറയുന്നു.
മണിപ്പുര്‍ സംഭവത്തില്‍ പ്രതികരിച്ച താന്‍ എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തില്‍ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണു സൈബര്‍ ആക്രമണം. മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തെപ്പറ്റി സുരാജ് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരുന്നു.

മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സുരാജ് ഫെയ്‌സ്ബുക്കില്‍ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ”മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ” ഇതായിരുന്നു ഫെയിസ്ബുക്കില്‍ സുരാജ് ഇട്ട് പോസ്റ്റ്. ഇതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു.