സണ്ണി വെയ്ന്‍, സിദ്ധിഖ്, ആസിഫലി, ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, അപര്‍ണ്ണ ബാലമുരളി,കോടികളുടെ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തി, എന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല

ജി എസ് ടി അടക്കാതെ വീഴ്ച വരുത്തിയ താരങ്ങള്‍ക്കെതിരെ സര്‍ക്കാരും അനങ്ങുന്നില്ല. സണ്ണി വെയ്ന്‍, സിദ്ദിഖ്, ആസിഫലി, ഷെയ്ന്‍നിഗം, നിമിഷ സജയന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് കോടിക്കണക്കിന് രൂപ നികുതിഅടക്കാനുള്ളതായി സംസ്ഥാന സര്‍ക്കാരിന്റെ നികുത വിഭാഗം കണ്ടെത്തിയത്.

2.10 കോടി നികുതി അടക്കേണ്ട സ്ഥാനത്ത് ആസഫലി അടച്ചത് 1 കോടിയാണ് 1.10 കോടി ആസിഫലി നികുതി അടയ്ക്കാനുണ്ടെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 50 ലക്ഷം നികുതി അടയ്ക്കേണ്ട സിദ്ദിഖ് അടച്ചത് 15 ലക്ഷം മാത്രമാണ്.ഷെയിന്‍ നിഗം ഒരു രൂപ പോലും നികുതി അടച്ചിട്ടില്ല. 25 ലക്ഷം അടക്കേണ്ട നിമിഷാ സജയന്‍ അടച്ചത് ആറ് ലക്ഷം രൂപയുടെ നികുതിയാണെന്നും 30 ലക്ഷം നികുതി അടക്കേണ്ട അപര്‍ണ്ണ ബാലമുരളി അടച്ചത് 10 ലക്ഷം മാത്രമാണെന്നും സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

30 ലക്ഷം നികുതി അടയ്ക്കേണ്ട സണ്ണി വെയ്ന്‍ അടച്ചത് 4 ലക്ഷം. 50 ലക്ഷം നികുതി അടയ്ക്കേണ്ട ഷെയ്ന്‍ നിഗം ഒരു രൂപ പോലും അടച്ചില്ല 25 ലക്ഷം നികുതി അടയ്ക്കേണ്ട നിമിഷ സജയന്‍ അടച്ചത് 6 ലക്ഷം. 30 ലക്ഷം നികുതി അടയ്ക്കേണ്ട നടി അപര്‍ണ ബാലമുരളി അടച്ചത് 10 ലക്ഷം.

ഈ ആറുപേരുടെയും നികുതി അടക്കാത്ത കേസുകളില്‍ സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും നികുതിയും പിഴയും ഇവര്‍ ഇതുവരെ അടച്ചിട്ടില്ല. ആസിഫലിയുടെ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ട് 2 വര്‍ഷം പിന്നിട്ടു.ഇതുപോലെ തന്നെയാണ് മറ്റ് താരങ്ങളുടെ കേസുകളിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലപ്പോക്കാണ് കാണിക്കുന്നത്. സാധാരണ ചെറുകിട കച്ചവടക്കാരനോട് പോലും യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ജി എസ് ടി വകുപ്പ് ഈ സൂപ്പര്‍ താരങ്ങളുടെ നികുതി വെട്ടിപ്പ്് കണ്ടില്ലന്ന് നടിക്കുകയാണ്.

സേവന മേഖലയില്‍ വന്‍ നികുതി ചോര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പ്രൊഫണല്‍ സര്‍വ്വീസ് മേഖലയില്‍ സിനിമാ താരങ്ങള്‍, സംഗീതജ്ഞര്‍, പാട്ടുകാര്‍, ഡാന്‍സേഴ്സ്, മോഡലുകള്‍, ടെലിവിഷന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പ്രതിഫലത്തിന്റെ 18% നികുതി നിര്‍ബന്ധമായും അടക്കേണ്ടതാണ എന്നാല്‍, വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെലിബ്രിറ്റികള്‍ വന്‍തോതില്‍ നികുതി വെട്ടിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സംസ്ഥാന നികുതി വകുപ്പ് കാര്യമായ യാതൊരു വിധ അന്വേഷണവും ഇതുവരെ നടത്തിയിട്ടുമില്ല.