ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡല്‍ ഉള്‍പ്പെടെ ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍നേട്ടമുണ്ടാക്കിയ പ്രശസ്ത പരിശീലകന്‍ പ്രൊഫ സണ്ണി തോമസ് അന്തരിച്ചു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ സണ്ണി തോമസ് കോട്ടയം സ്വദേശിയാണ്. 85 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു പ്രൊഫ സണ്ണി തോമസ്. ബിന്ദ്രയടക്കം നിരവധി അന്താരാഷ്ട്ര ഷൂട്ടര്‍മാരെ സണ്ണി തോമസ് രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള ദേശീയ ഷൂട്ടിംഗ് ചാംപ്യന്‍ കൂടിയായിരുന്നു.
Read more
1993 മുതല്‍ 2012 വരെ നീണ്ട 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു സണ്ണി തോമസ്. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.







