'വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ, ആവശ്യം ഉണ്ടെങ്കില്‍ തുറക്കാം'; അന്‍വര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡോടെ ആര്യാടന്‍ ഷൗക്കത്ത് മുന്നിട്ട് നില്‍ക്കുമ്പോള്‍ പി വി അന്‍വര്‍ വിഷയത്തിലും പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പി വി അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വോട്ടുകിട്ടില്ലായിരുന്നുവോ എന്ന ചോദ്യത്തിന് അതൊരു ഹൈപ്പോതെറ്റിക്കല്‍ ചോദ്യമല്ലേയെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. അന്‍വര്‍ വോട്ട് പിടിച്ചുവെന്ന് ആര്‍ക്കും കണക്ക് കൂട്ടിയാല്‍ മനസിലാവുമെന്നും അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഫലം കുറച്ചുകൂടി നന്നായേനെ എന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ലെന്നും വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ ആവശ്യമെങ്കില്‍ തുറക്കാമെന്നും പി വി അന്‍വര്‍ വിഷയത്തില്‍ സണ്ണി ജോസഫ് പറഞ്ഞു.

Read more

ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ് യുഡിഎഫ് വോട്ടുകള്‍ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. ഈ മത്സരത്തിന്റെ ചിത്രത്തിലും യുഡിഫ് കംഫര്‍ട്ടബിള്‍ മജോരിറ്റിയില്‍ ജയിക്കും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സണ്ണി ജോസഫ് പറഞ്ഞു.