'വിദ്യാർഥികൾക്ക് വ്യായാമങ്ങൾ വേണം, മതം പരിധിവിട്ട് എല്ലാത്തിലും ഇടപെടാൻ ശ്രമിക്കുന്നത് ശരിയല്ല'; സൂംബയുമായി ബന്ധപ്പെട്ട വിവാദം എന്തിനെന്നറിയില്ലെന്ന് ബിനോയ് വിശ്വം

സൂംബാ ഡാൻസുമായി എന്തിനാണ് വിവാദം എന്നറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യായാമത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും ആ തീരുമാനത്തെ അന്ധമായ കണ്ണോടുകൂടി കണ്ടിട്ട് കാര്യമില്ലെന്നും അതിന്റെ എല്ലാവശങ്ങളും പഠിക്കുകയാണ് ആദ്യം വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം വിദ്യാർഥികൾക്ക് പ്രായത്തിനനുസരിച്ചുള്ള വ്യായാമങ്ങൾ വേണമെന്ന് പറഞ്ഞ ബിനോയ് വിശ്വം മതം അതിന്റെ പരിധിവിട്ട് എല്ലാത്തിലും ഇടപെടാൻ ശ്രമിക്കുന്നത് ശരിയായ കാര്യമല്ലെന്നും പറഞ്ഞു.