കണ്ണൂര്‍ പോളിടെക്‌നിക് കോളജിലെ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂർ പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്. കോളജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൈനല്‍ ഇയര്‍ ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിയാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)