കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടി വിദ്യാർത്ഥിനി; ഗുരുതര പരിക്ക്

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടിയ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ സയൻസ് വിദ്യാർത്ഥിനിയാണ് താഴേക്ക് ചാടിയത്. സ്കൂളിലെ മൂന്നാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. രാവിലെ ലാബ് പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയത്. അതേസമയം സംഭവത്തിൽ കുട്ടിക്ക് മാനസിക സമ്മർദം ഉണ്ടായോ തുടങ്ങിയ കാര്യങ്ങളടക്കം പരിശോധിക്കും.