സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നാളെ നടത്തുന്ന പണിമുടക്ക് തടയാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക,
പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശികകള്‍ പൂര്‍ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ചതു പിന്‍വലിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപക സര്‍വീസ് സംഘടനാ സമര സമിതി നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്.
അതേസമയം, സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവര്‍ക്കു ഡയസ്നോണ്‍ ബാധകമാക്കുമെന്നു വ്യക്തമാക്കി പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
Read more
പണിമുടക്ക് വിജയിപ്പിക്കണമെന്നു സിവില്‍ സപ്ലൈസ് വകുപ്പിലെ ജീവനക്കാരോട് കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്‍ (കെ.സി.എസ്.ഒ.എഫ്. )സംസ്ഥാന കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.