മലപ്പുറം വണ്ടൂരിലും പൊന്നാനിയിലും തെരുവുനായ ആക്രമണം; പിഞ്ചുകുഞ്ഞുങ്ങള്‍ക്കും പരിക്ക്

മലപ്പുറത്ത് വിവിധയിടങ്ങളില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പൊന്നാനിയിലാണ് രണ്ടു വയസ്സായ കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. വണ്ടൂരില്‍ അഞ്ചുവയസുകാരനെ തെരുവുനായ കടിച്ചുകീറി.

ക്രൈസ്റ്റ് കിംഗ് നഴ്‌സറി സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മഞ്ചേരി മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്നുപേര്‍ക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി.