സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

അതിവേഗ റെയില്‍ പാതക്ക് പകരം റാപ്പിഡ് റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഡിപിആര്‍ തയ്യാറാക്കാനുള്ള അനുമതി തേടി അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് കത്തില്‍. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമെ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു. 20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഉദേശിക്കുന്നത്. 1.92 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.

Read more