ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നേടിയ അഖില്‍ പി ധര്‍മ്മജനെ പിന്തുണച്ച് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദേഹം തന്റെ അഭിനന്ദനം അറിയിച്ചത്.
ചുരുങ്ങിയ കാലയളവില്‍ അന്‍പതിലേറെ പതിപ്പുകള്‍ പുറത്തു വരികയും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും ചെയ്ത ഒരു പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടതാണ്. ഏതൊരു എഴുത്തുകാരനും തന്റെ പുസ്തകം കൂടുതല്‍ വായനക്കാരില്‍ എത്തിച്ചേരുന്നത് അഭിമാനകരം തന്നെയാണ്. അവിടെ ”പുസ്തക മാഹാത്മ്യം” എന്ന പ്രസ്താവനക്ക് പ്രസക്തിയില്ല. ഞാനും ഈ പുസ്തകം വില കൊടുത്തു വാങ്ങി വായിച്ചു.. ഈ കൃതിക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ ജനപിന്തുണയാണ് ഇത് വാങ്ങി വായിക്കാന്‍ തന്നെയും പ്രേരിപ്പിച്ചതെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നേടിയ അഖില്‍ പി ധര്‍മ്മജന് എന്റെ അഭിനന്ദനം. ചുരുങ്ങിയ കാലയളവില്‍ അന്‍പതിലേറെ പതിപ്പുകള്‍ പുറത്തു വരികയും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും ചെയ്ത ഒരു പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടതാണ്. ഏതൊരു എഴുത്തുകാരനും തന്റെ പുസ്തകം കൂടുതല്‍ വായനക്കാരില്‍ എത്തിച്ചേരുന്നത് അഭിമാനകരം തന്നെയാണ്..

Read more

അവിടെ ”പുസ്തക മാഹാത്മ്യം” എന്ന പ്രസ്താവനക്ക് പ്രസക്തിയില്ല. ഞാനും ഈ പുസ്തകം വില കൊടുത്തു വാങ്ങി വായിച്ചു.. ഈ കൃതിക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ ജനപിന്തുണയാണ് ഇത് വാങ്ങി വായിക്കാന്‍ എന്നെയും പ്രേരിപ്പിച്ചത്. ഏതു പുസ്തകത്തിന്റെയും മൂല്യം നിര്‍ണ്ണയിക്കേണ്ടത് അത് വായിക്കുന്ന വായനക്കാരാണ്. അതില്‍ ഈ ചെറുപ്പക്കാരന്‍ വിജയിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അഖില്‍ പി ധര്‍മ്മജന് സാഹിത്യരംഗത്ത് കൂടുതല്‍ ശോഭനമായ ഭാവി ആശംസിക്കുന്നു.
എന്ന് ,
കേരള സാഹിത്യ അക്കാദമിയുടെയോ കേന്ദ്ര സാഹിത്യ അക്കാദമിയുടെയോ ഒരു പുരസ്‌കാരത്തിലും സ്പര്‍ശിക്കാന്‍ ഇതുവരെ ഭാഗ്യം ലഭിക്കാതെ പോയ ഒരു പാവം എഴുത്തുകാരന്‍..