ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം; പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു; സഹായിക്കാമെന്നേറ്റ എന്‍.എസ്.എസ് പാലം വലിച്ചെന്ന് കെ.സുരേന്ദ്രന്‍

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നാണ് വിലയിരുത്തല്‍. പരാമര്‍ശം രാഷ്ട്രീയകാര്യസമിതി പരിശോധിക്കും. ഗ്രൂപ്പു വ്യത്യാസങ്ങളില്ലാതെ നേതാക്കള്‍ ഒന്നടങ്കം ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചു.

എന്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്‍ രംഗത്തു വന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍എസ്എസ് സഹായിച്ചില്ല. താന്‍ കൊട്ടാരക്കര സബ് ജയിലില്‍ കിടന്നപ്പോള്‍ സഹായവാഗ്ദാനവുമായി എന്‍എസ്എസ് പ്രതിനിധി വന്നിരുന്നു. എന്നാല്‍ പിന്നീട് എന്‍എസ്എസ് പാലം വലിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താനായില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.