സ്‌പീക്കർ മലബാർ കലാപവുമായി എടുത്ത നിലപാട് ഠാക്കൂറിലൂടെ ബാലൻസ് ചെയ്തു: റിജില്‍ മാക്കുറ്റി

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി അടുത്ത സൗഹൃദമുണ്ടെന്ന നിയമസഭാ സ്‌പീക്കർ എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.ആർ.എസ്.എസുകാരനായ അനുരാഗ് ഠാക്കൂർ എന്ന മതവെറിയനായ വർഗീയ തീവ്രവാദിയുടെ സൗഹൃദങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്പീക്കർ താങ്കൾ മാസല്ല കൊലമാസ്സാണ് എന്ന് റിജില്‍ മാക്കുറ്റി ഫെയ്‌സ്ബുക്കിൽ പരിഹസിച്ചു.

റിജില്‍ മാക്കുറ്റിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

RSS കാരനായ അനുരാഗ് ഠാക്കൂർ എന്ന മതവെറിയനായ വർഗീയ തീവ്രവാദിയുടെ സൗഹൃദങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്പീക്കർ താങ്കൾ മാസല്ല കൊലമാസ്സാണ്. താങ്കൾ ഹൃദയത്തിൽ തന്നെ സൂക്ഷിക്കണം കാരണം തൃത്താല കരകയറിയത് എങ്ങനെയാണ് കൃത്യമായി ബോധ്യമായി. ഠാക്കൂർ ഇഫക്റ്റ് തൃത്താലയിൽ നന്നായി വീശിയിറ്റുണ്ട്.ഏതായാലും ഞങ്ങളുടെ വി ടി ക്ക് ഒരു RSS തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല.

Read more

അതിൻ്റെ പേരിൽ ഏറ്റുവാങ്ങിയ തോൽവിയെ അഭിമാനത്തോടെ സ്വീകരിക്കുന്നു. അതെ ബൽറാം ആണ് ശരിയെന്ന് കാലം തെളിയിക്കും. പിന്നെ സ്പീക്കർ മലബാർ കലാപവുമായി എടുത്ത നിലപാട്
ഠാക്കൂരിലൂടെ ബാലൻസ് ചെയ്തു. എന്തൊരു സൈക്കോളജക്കിൽ മൂവാണ് സ്പീക്കർ നടത്തിയത്.
ബ്രിട്ടാസ് കെ ജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻപെയിൻ്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു.