വേളാങ്കണ്ണി പള്ളിയില്‍ പെരുന്നാള്‍: കേരളത്തില്‍നിന്ന് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ; ഇന്ന് മുതല്‍ റിസര്‍വേഷന്‍

വേളാങ്കണ്ണി പള്ളിയിലെ പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ നിന്നും പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. എറണാകുളം-വേളാങ്കണ്ണി, തിരുവനന്തപുരം-വേളാങ്കണ്ണി റൂട്ടുകളില്‍ പ്രതിവാര വണ്ടികളാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസ് ഓഗസ്റ്റ് 23-നും എറണാകുളത്തുനിന്നുള്ളത് ഓഗസ്റ്റ് 28-നും ആരംഭിക്കും. ഈ വണ്ടികളിലേക്കുള്ള റിസര്‍വേഷന്‍ ഇന്ന് ആരംഭിച്ചു.

എറണാകുളം-വേളാങ്കണ്ണി പ്രതിവാര വണ്ടി (06039) ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളില്‍ ഉച്ചയ്ക്ക് 1.10-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.40-ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണി-എറണാകുളം (06040) ഓഗസ്റ്റ് 29, സെപ്റ്റംബര്‍ അഞ്ച്, 12 തീയതികളില്‍ വൈകീട്ട് 6.40-ന് വേളാങ്കണ്ണിയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11.40-ന് എറണാകുളത്തെത്തും.

തിരുവനന്തപുരം-വേളാങ്കണ്ണി സ്‌പെഷ്യല്‍ സര്‍വീസ് (06020) ഓഗസ്റ്റ് 23, 30, സെപ്റ്റംബര്‍ ആറ് തീയതികളില്‍ വൈകീട്ട് 3.25-ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ നാലിന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണി -തിരുവനന്തപുരം സ്‌പെഷ്യല്‍ സര്‍വീസ് (06019) ഓഗസ്റ്റ് 24, 31 സെപ്റ്റംബര്‍ ഏഴ് തീയതികളില്‍ വൈകീട്ട് 18.40-ന് വേളാങ്കണ്ണിയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.30-ന് തിരുവനന്തപുരം സെന്‍ട്രലിലെത്തും.