കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടൻ്റെയും ഗൗരിലക്ഷ്‌മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തേണ്ടെന്ന് വിദഗ്‌ധസമിതി റിപ്പോർട്ട്. സർവകലാശാല മലയാളം വിഭാഗം മുൻ മേധാവി എം എം ബഷീറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വേടൻ്റെ പാട്ടിന് വൈകാരിക സങ്കൽപ്പങ്ങൾക്ക് അപ്പുറം ആശയപരമായ ഇഴയടുപ്പത്തോടെ കാവ്യാത്മക സങ്കൽപ്പങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ഗൗരീലക്ഷ്‌മിയുടെ അജിത ഹരേ മാധവത്തിന്റെ ദൃശ്യാവിഷ്കാരം സിലബസിൽ നിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു.