തിരുവനന്തപുരത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായതോടെയായിരുന്നു കൊലപാതകം. മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചുമായിരുന്നു കൊലപാതകം.
Read more
വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപത്തുള്ളവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. മുന്‍ സൈനികനാണ് മകൻ അജയകുമാര്‍. സ്ഥിരം മദ്യപാനിയായിരുന്നു ഇയാളെന്നാണ് ലഭിക്കുന്ന വിവരം.







