ഇറാനിലെ മനുഷ്യാവകാശ സമരത്തിന് ഐക്യദാര്‍ഢ്യം; എം.എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ പ്രകടനം

ഇറാനിലെ മനുഷ്യാവകാശസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എം.എന്‍. കാരശ്ശേരിയുടെ നേതൃത്വത്തില്‍ യു.കെ.യിലെ മലയാളികള്‍ ലണ്ടനില്‍ പ്രകടനം നടത്തുന്നു. ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ ഒക്ടോബര്‍ 23-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരിപാടി.

ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമാണിത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സമത്വത്തിനുവേണ്ടിയുള്ള സമരമാണിതെന്ന് തിരിച്ചറിഞ്ഞാണ് അതിനോട് ഐക്യപ്പെടാന്‍ യുകെയിലെ മലയാളികള്‍ തീരുമാനിച്ചതെന്ന് കാരശ്ശേരി പറഞ്ഞു. മലയാളിസമൂഹമാണ് സംഘടിപ്പിക്കുന്നതെങ്കിലും പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നെന്നും കാരശ്ശേരി പറഞ്ഞു.

Read more

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന 22-കാരി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇറാനില്‍ സമരം തുടങ്ങിയത്.