സോളാർ കേസിൽ കെബി ഗണേഷ് കുമാറിന് തിരിച്ചടി; തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളി, കോടതിയിൽ നേരിട്ട് ഹാജരാകണം

സോളാർ ഗൂഢാലോചന കേസിൽ കെബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഗണേഷ് കുമാർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗണേഷ് കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരാകണം.

ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര കോടതി സമൻസ് അയച്ചിരുന്നു. ഗണേഷ് കുമാർ ഉടൻ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി നിർദേശിച്ചിരുന്നു.

സോളാർ കേസിലെ പീഡനാരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ​ഗണേഷ്കുമാറും പരാതിക്കാരിയും ചേർന്ന് എഴുതിച്ചേർത്തതാണെന്നാണ് ഹർജിയിലെ ആരോപണം. 2018ലായിരുന്നു ഹർജി സമർപ്പിച്ചത്.

Read more

എന്നാൽ ഈ ഹർജിയി മുൻ‌പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരുമാസം മുമ്പ് സ്റ്റേ നീങ്ങുകയും കൊട്ടാരക്കര കോടതി ​ഗണേഷ്കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.