കേരളത്തിലെ ക്രിമിനൽ കുറ്റാന്വേഷണ ചരിത്രത്തിൽ ഏറെ സങ്കീര്‍ണ്ണമായ ഒന്നായി മാറിയിരിക്കുകയാണ് കൂടത്തായി കൊലപാതക പരമ്പരയും അതിനെ പിൻപറ്റിയുള്ള അന്വേഷണവും. രണ്ടു ദിവസമായി മുഖ്യധാരാ ടെലിവിഷൻ-പത്ര മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും കൂടത്തായി കൊലപാതക പരമ്പര “ചിരി ആഘോഷമാക്കി” മാറ്റിയിരിക്കുകയാണ് ട്രോൾ ഗ്രൂപ്പുകൾ. കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയും ഇവർ കൊല്ലപ്പെട്ടവരെ വകവരുത്താൻ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന സൈനേഡ് പ്രയോഗവുമാണ് മിക്ക ട്രോളുകളിലെയും വിഷയം. ഇത്തരം ട്രോളുകളിലെ “രാഷ്ട്രീയ ശരിയെ” കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നും തിരഞ്ഞെടുത്ത ട്രോളുകളിൽ ചിലത് ചുവടെ: