കേരളം മനുഷ്യനെ മനുഷ്യനായി കാണുന്ന നാട്; കേരളത്തില്‍ നിന്ന് അകലെയല്ല കര്‍ണാടകയും; അമിത് ഷായ്ക്ക് മറുപടിയുമായി യെച്ചൂരി

മനുഷ്യനെ ഹിന്ദുവായും മുസ്ലിമായും ക്രിസ്ത്യാനിയായും കാണാതെ മനുഷ്യനായി കാണുന്ന നാടാണു കേരളമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.
ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കാതെ സമത്വം ഉറപ്പാക്കുന്ന നാട്. അതു കൊണ്ടാണ് ‘കേരളം അകലെയല്ല’ എന്നാണ് കര്‍ണാടകയില്‍ അമിത് ഷാ പ്രസംഗിച്ചത്. കര്‍ണാടകയും കേരളത്തില്‍ നിന്ന് അകലെയല്ല എന്ന് അമിത് ഷായ്ക്ക് മറുപടി കൊടുക്കാന്‍ നമുക്കു കഴിയണമെന്ന് അദേഹം പറഞ്ഞു.

കര്‍ണാടകയില്‍ മാത്രമല്ല, കേരളത്തില്‍ സാധിക്കുമെങ്കില്‍ ഇന്ത്യയില്‍ മുഴുവനും ഈ സമത്വവും സാഹോദര്യവും ഉറപ്പാക്കാന്‍ സാധിക്കും. കേരളത്തിന് അതിന് വഴികാട്ടാന്‍ കഴിയണമെന്നും സീതാറാം യച്ചൂരി പറഞ്ഞു.

ഹിന്ദുത്വകോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടാണു രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ദേശീയതയെന്നാല്‍ നരേന്ദ്രമോദിയും അദാനിയുമാണെന്നു സ്ഥിതിയാണെന്നും ഇവര്‍ക്കെതിരെയുള്ള വിമര്‍ശനം ദേശീയതയ്‌ക്കെതിരെയുള്ള വിമര്‍ശനമാണെന്നു വരുത്തിത്തീര്‍ക്കുകയാണെന്നും യച്ചൂരി പറഞ്ഞു.