പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ‘ഭ്രമയുഗം’ ചിത്രത്തിലെ സംഭാഷണ ശൈലിയിൽ ആയിരുന്നു സിദ്ദിഖിന്റെ പരിഹാസം. സാംസ്കാരിക നായകർ ‘രാജാവി’നോട് വിഷയത്തിൽ പ്രതികരിക്കാൻ അനുവാദം ചോദിക്കുന്ന തരത്തിലാണ് സംഭാഷണം.
ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
Read more
സാംസ്കാരിക നായകർ: “അങ്ങുന്നേ… സിദ്ധാർത്ഥ് എന്ന ഒരു പാവം വിദ്യാർത്ഥിയെ നഗ്നനാക്കി ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ച് കൊന്ന് കെട്ടിത്തൂക്കിയ വിഷയത്തിൽ വല്ല കവിതയോ, കുറിപ്പോ, പ്രസ്താവനയോ നടത്താൻ കനിവുണ്ടാകണം..!! “
രാജാവ്; “അനുവാദുല്ല്യ… നിങ്ങളുടെയൊക്കെ മനസാക്ഷി പാർട്ടിയുടെ കയ്യിലാണെന്നറിയാലോ… നാൻ പെറ്റ മകനേ പോലുള്ളത് പാടേണ്ട സമയത്ത് അറിയിക്കാം… “