ശോഭ കേരള രാഷ്ട്രീയത്തിന് അപമാനം; വീഡിയോ എടുത്തു പുറത്തുവിട്ട യുവാക്കൾക്ക്‌ സോഷ്യൽ മീഡിയ അവാർഡ് കൊടുക്കണം: രാജ്മോഹൻ ഉണ്ണിത്താൻ

ശോഭ സുരേന്ദ്രനെ രൂക്ഷഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വീഡിയോ എടുത്തു പുറത്തു വിട്ട യുവാക്കൾക്ക്‌ സോഷ്യൽ മീഡിയ അവാർഡ് കൊടുക്കണം.

പടനക്കാട് എസ്എൻഎയുപിഎസ് ബൂത്ത് 209ലാണ് രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്യാനെത്തിയത്. പാലക്കാട് ശോഭ സുരേന്ദ്രൻ വോട്ടിന് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം.

പണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും ശോഭയെ അയോഗ്യയാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

Read more