സവർക്കർ പുരസ്കാരം തരൂരിന്, അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്; അവാർഡ് സ്വീകരിക്കില്ലെന്ന് നിലപാടറിയിച്ച് തരൂരിന്റെ ഓഫീസ്

സവർക്കറുടെ പേരിൽ നൽകുന്ന അവാർഡ് സ്വീകരിക്കില്ലെന്ന് ശശി തരൂരിന്റെ ഓഫീസ്. അവാര്‍ഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്കാരമാണ് കോൺഗ്രസ് എംപി ശശി തരൂരിനെ തേടിയെത്തിയിരിക്കുന്നത്. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേർ കൂടി പുരസ്‌കാര ജേതാക്കളാണ്

ന്യൂഡൽഹി എൻഡിഎംസി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. അതേസമയം ഈ അവാര്‍ഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഈ അവാര്‍ഡ് ആരാണ് തന്നിരിക്കുന്നത്, ആര്‍ക്കാണ് കൊടുത്തിരിക്കുന്നതെന്ന് തനിക്ക് ഒരുപിടിത്തവും ഇല്ലെന്നും മാധ്യമങ്ങള്‍ പറഞ്ഞാണ് ഇങ്ങനെ ഒരു അവാര്‍ഡിനെ പറ്റി കേള്‍ക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.

Read more