കെ.വി തോമസല്ല, പി.ടി തോമസാണ് തൃക്കാക്കരയില്‍ സ്വാധീനം ചെലുത്തുക: ശശി തരൂര്‍

കെവി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എംപി. പാര്‍ട്ടി അഭിപ്രായങ്ങളോട് യോജിപ്പില്ലെങ്കില്‍ പാര്‍ട്ടി വിടുന്നതാണ് നല്ലതെന്നും കെവി തോമസല്ല പിടി തോമസാണ് തൃക്കാക്കരയില്‍ സ്വാധീനം ചെലുത്തുകയെന്നും ശശി തരൂര്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയോട് കൂറ് പൂലര്‍ത്തണം. പാര്‍ട്ടി അഭിപ്രായങ്ങളോട് യോജിപ്പില്ലെങ്കില്‍ പാര്‍ട്ടി വിടുന്നതാണ് നല്ലത്. കെവി തോമസല്ല, പിടി തോമസാണ് തൃക്കാക്കരയില്‍ സ്വാധീനം ചെലുത്തുക.

സില്‍വര്‍ ലൈനില്‍ യുഡിഎഫ് നിലപാടിനൊപ്പമാണ്. ഏത് വികസനവും ജനങ്ങളെ ബോധ്യപ്പെടുത്തി വേണം. പദ്ധതിക്ക് ജനങ്ങള്‍ എതിരായത് കൊണ്ട് കോണ്‍ഗ്രസ് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനിറങ്ങിയതെന്നും ശശി തരൂര്‍ പറഞ്ഞു.

Read more

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് തരൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇന്നും നാളെയും ശശി തരൂര്‍ തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായുണ്ടാവും.