ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവം; അന്വേഷണം ആരംഭിച്ചതായി കേരള സര്‍വകലാശാല വി.സി

വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസ് കണ്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കേരള യൂണിവേഴ്‌സിറ്റി വിസി ഡോ.വി.പി മഹാദേവന്‍ പിള്ള. ഉത്തരക്കടലാസുകള്‍ കണക്ക് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ കോളജുകള്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ കത്തയച്ചു.

Read more

യൂനിവേഴ്സിറ്റി കോളജിന്റെ ഭാഗത്ത് വീഴ്ച ഉണ്ടാകാനാണ് സാധ്യതെന്നും വി.സി മീഡിയവണിനോട് പറഞ്ഞു. അതിനിടെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.