കുസാറ്റില്‍ കൂട്ടത്തല്ല്; എസ്എഫ്ഐ- കെഎസ്‌യു സംഘര്‍ഷത്തിൽ 14 എസ്എഫ്ഐക്കാർക്കെതിരെ കേസ്

സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ കൊച്ചി കുസാറ്റില്‍ എസ്എഫ്ഐ- കെഎസ്‌യു സംഘര്‍ഷം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഘർഷമുണ്ടായത്. നാല് കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റു. 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

കളമശേരി പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷത്തിന് അയവുവന്നു. കെഎസ്‌യു കാലുവാരി തോല്‍പ്പിച്ചു എന്ന് എംഎസ്എഫ് ആരോപിച്ചു. അതേസമയം തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമ്പൂര്‍ണ വിജയം കൈവരിച്ചിരുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എംഎസ്എഫ് കെഎസ്‌യുവുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് എംഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.