ജനറൽ ആശുപത്രിയിൽ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരത്ത് 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന് പരാതി. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് 10 വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ചത്. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്.

സംഭവത്തി പ്രതിയായ ആളെ നാട്ടുകാർ‌ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.