വാൽപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രി ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടിയെന്ന് സ്ഥിരീകരണം. ആദ്യഘട്ടത്തിൽ കുട്ടിയെ പുലിയാണ് കടിച്ചു കൊന്നതെന്ന് കരുതിയിരുന്നെങ്കിലും, പിന്നീട് നടത്തിയ പരിശോധനയിൽ കരടിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു.
ആസാം സ്വദേശികളുടെ മകന്‍ നൂറുല്‍ ഇസ്ലാമാണ് മരിച്ചത്. കുട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം അടക്കം കരടി കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും.
Read more
വാൽപ്പാറയിൽ ഇതിനു മുൻപും പുലിയുടെ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് മറ്റൊരു കുട്ടിയേയും പുലി കടിച്ചുകൊണ്ട് പോയിരുന്നു. തിരച്ചിലിനൊടുവിൽ മൃതുദേഹം കണ്ടെത്തിയെങ്കിലും ഇതുവരെയായി പുലിയെ പിടിക്കാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് പ്രദേശത്തു കരടിയുടെ ആക്രമണവും തുടങ്ങിയത്. പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.







