സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ ആലോചന; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ ആലോചന. ഈ മാസം 17-ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഈ മാസം 17 മുതല്‍ 10, പ്ലസ് ടു ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം.

ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

പൊതുപരീക്ഷ നടക്കുന്ന ക്ലാസുകൾ എന്ന നിലയിലാണ് 10, 12 ക്ലാസുകളെ ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. ജനുവരിയോടെ പത്താം ക്ലാസിന്റെയും 12 ക്ലാസിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കാനും തീരുമാനിച്ചിരുന്നു.

എല്ലാ ക്ലാസ്സുകളും തുറക്കുമോ അതോ 10, പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കല്‍ ക്ലാസ് ആണോ ആദ്യം തുടങ്ങുക എന്ന കാര്യം വ്യക്തമായിട്ടില്ല.