എറണാകുളം കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം. കോതോലി പീടികയിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ 12 കുട്ടികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. നാലുമണിയോടെയാണ് അപകടം ഉണ്ടാകുന്നത്. ഇരു ബസിലെയും ഡ്രൈവർമാർക്ക് പരിക്കുണ്ട്. സെന്റ് കുര്യാക്കോസ് പബ്ലിക് സ്‍കൂളിലെ സ്കൂൾ ബസും സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.


