കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 18 കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് കുട്ടികളുമായെത്തിയ സ്വകാര്യ സ്‌കൂള്‍ ബസാണ് മറിഞ്ഞത്.

പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം.