കണ്ണൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; മരണം രണ്ടായി, രണ്ടു വിദ്യാർഥികളുടെ നില ഗുരുതരം

കണ്ണൂർ വളക്കൈ വിയറ്റ്നാം റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി. നേരത്തെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷ് മരണപ്പെട്ട വിവരം പുറത്ത് വന്നിരുന്നു. രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇരുപത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ മരണപ്പെട്ട വിദ്യാർത്ഥിനി അപകട സമയത്ത് ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ കുട്ടിയുടെ പുറത്തേക്ക് മറിഞ്ഞ ബസ് പതിക്കുകയായിരുന്നു. കുറുമാത്തൂർ ചിന്മയ സ്‌കൂളിൻ്റെ ബസാണ് മറിഞ്ഞത്.

Read more

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥികളുമായി വന്ന സ്കൂൾബസ് വേറൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നുമാണ് നാട്ടുകാർ പറയുന്നത്. ഗുരുതര നിലയിലുള്ള ഒരു കുട്ടിയെ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.