സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്നു സ്‌കൂള്‍ അധികൃതരുടെ പരാതി; സ്‌കൂള്‍ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്ക് ആരോ തീയിട്ടതാണെന്ന് സംശയം

തിരുവനന്തപുരം ചേങ്ങോട്ടുകോണം തുണ്ടത്തില്‍ സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്നു സ്‌കൂള്‍ അധികൃതരുടെ പരാതി. സ്‌കൂള്‍ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ പരാതി. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
സ്‌കൂള്‍ വളപ്പില്‍ രണ്ട് ബസും ഒരു വാനുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. രണ്ട് ബസുകള്‍ ഒരു സ്ഥലത്തും വാന്‍ മറ്റൊരു സ്ഥലത്തുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. തീപിടിച്ചപ്പോള്‍, വാന്‍ ബസുകളോട് ചേര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു. വാന്‍ ബസിലേക്ക് ഇടിച്ചു കയറ്റിയശേഷം തീ ഇട്ടു എന്നാണ് സംശയിക്കുന്നത്.

നിലവില്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.45-ഓടെയാണ് സ്‌കൂള്‍വളപ്പില്‍ വന്‍ തീപ്പിടിത്തമുണ്ടായത്. ബസുകളും വാനും പൂര്‍ണമായും കത്തിനശിച്ചു. തീയാളുന്നത് കണ്ട് അയല്‍ക്കാര്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂളിലെ സിസിടിവി പൊലീസ് പരിശോധിച്ചു.

Read more

ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ബസുകള്‍ക്കാണ് തീപ്പിടിച്ചത്. രണ്ട് വലിയ ബസുകളും ഒരു ടെമ്പോ ട്രാവലര്‍ മിനിബസുമാണ് പൂര്‍ണമായും കത്തിനശിച്ചത്. മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു. വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിര്‍ത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലര്‍ മറ്റൊരു സ്ഥലത്തും പാര്‍ക്ക്ചെയ്തിരുന്നു. എന്നാല്‍, ടെമ്പോ ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചുകയറ്റിയശേഷമാണ് തീയിട്ടതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തതവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കഴക്കൂട്ടം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടന്‍തന്നെ തീയണയ്ക്കാനായത് വലിയ അപകടം ഒഴിവാക്കി.