സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍ ജെ ജോസഫ് നിര്യാതനായി

സത്യ ഓൺലൈൻ എഡിറ്റർ വിൻസന്റ് നെല്ലിക്കുന്നേലിന്റെ പിതാവ് ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍ ജെ ജോസഫ് (ഔതച്ചൻ -97) നിര്യാതനായി. ചൊവ്വാഴ്ച 2:30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷമാകും സംസ്കാരം. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ സംസ്കാരം. മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടില്‍ കൊണ്ടുവരുന്നതാണ്. ഭാര്യ: പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാന്‍ലി (തീക്കോയി), വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ (എഡിറ്റര്‍, സത്യം ഓണ്‍ലൈന്‍), ജെയ്സണ്‍ ( കുഞ്ചറകാട്ടിൽ കൺസ്ട്രക്ഷൻസ്, കോട്ടയം), പരേതനായ ആന്‍റോ ജോസഫ്. മരുമക്കള്‍: ലീന (കിഴക്കേവട്ടുകുളത്തില്‍, മുട്ടുചിറ), ജോമ (പടിഞ്ഞാറേവീട്ടില്‍, കൂത്രപ്പള്ളി), ഷീല (കല്ലറയ്ക്കല്‍, ഛത്തീസ്ഗഢ്), ദീപ (നെല്ലിയേക്കുന്നേല്‍, തീക്കോയി), നൈസി (തെക്കേമുറിയില്‍, പിണ്ണാക്കനാട്), ലിജി (കുഞ്ചറക്കാട്ടില്‍, അറുമാനൂര്‍).