‘ഈ തൃശൂർ ഞാനിങ്ങെടുക്കുവാ; എനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കും; തൃശൂർ പൂരം നടത്തുന്നതിന് എതിരെ ശാരദക്കുട്ടി

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും തൃശൂർ പൂരം നടത്താനുള്ള തീരുമാനത്തിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി.

രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവൻ അപായത്തിലാക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

‘ഈ തൃശൂർ ഞാനിങ്ങെടുക്കുകാ ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേൾക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ടെന്നും അവർ കുറിച്ചു.

അതേസമയം കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് തൃശൂർ പൂരം നടത്തുക എന്നത് പ്രാവർത്തികമല്ലെന്ന് കാണിച്ച് എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും കൂട്ടമായി രംഗത്തെത്തിയിട്ടുണ്ട്.