കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സച്ചിദാനന്ദൻ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. ആ ആശയം അദ്ദേഹത്തിന്‍റേതെന്നും അതിന് അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടി തുടരരുത് എന്നല്ല എന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
തുടർ ഭരണം വന്നാൽ പാവപ്പെട്ട എന്ന പ്രയോഗം മലയാള ഭാഷയിൽ ഉണ്ടാവില്ല. ആര് വർഗീയ നിലപാട് സ്വീകരിച്ചാലും അതിനെ എതിർത്ത് പോകും. അതാണ് പാർട്ടി നിലപാട്. എല്ലാവരെയും ഉൾപ്പെടുത്തി ആണ് എൽഡിഎഫ് പ്രവർത്തിക്കുന്നത്. മധ്യവർഗത്തെ മാത്രം പരിഗണിക്കുന്നു എന്ന സച്ചിദാനന്ദന്‍റെ വിമർശനത്തിനാണ് മറുപടി. വിമർശനത്തിൽ ഉൾകൊള്ളേണ്ടത് ഉൾകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു മുന്നണികളും മാറി മാറി ഭരിക്കുന്നതാണ് കേരളത്തിന് നല്ലതെന്ന നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷമാണ് എന്നും അദ്ദേഹം പറഞ്ഞു.







