ശബരിമല യുവതീ പ്രവേശനം: സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷ: എന്‍എസ്എസ്

ശബരിമല യുവതീ പ്രവേശനക്കേസില്‍ യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ്. കോടതിയില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല. അക്കാര്യത്തെക്കുറിച്ച് എന്‍എസ്എസ് അന്വേഷിച്ചിട്ടില്ല. യുവതി പ്രവേശനത്തെ സർക്കാർ എതിർക്കണമെന്നും സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് തനിക്ക് പറയാന്‍ പറ്റില്ലല്ലോ എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല കേസിലെ സര്‍ക്കാര്‍ നിലപാടില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമോ ഇല്ലയോ എന്ന് പറയാനാകില്ല. സത്യവാങ്മൂലം തിരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമനടപടി ആലോചിച്ച് ചെയ്യട്ടെ. ഇക്കാര്യത്തില്‍ എന്‍എസ്എസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല എന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Read more