ശബരിമല സ്വർണക്കൊള്ള കേസ്; എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി, ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് വീണ്ടും നീട്ടി

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ്‌ എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. അതേസമയം സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് വീണ്ടും നീട്ടി.

14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. മുരാരി ബാബുവും ഉണ്ണികൃഷ്ണൻ പോറ്റിയും വീണ്ടും ജാമ്യാപേക്ഷ നൽകി. രണ്ടു കേസുകളിലും നൽകിയ ജാമ്യപേക്ഷ ഈ മാസം 14 ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. എ പത്മകുമാർ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്താൽ. പ്രോസിക്യൂഷൻ ഇത് കോടതിയെ അറിയിച്ചത്. അതുകൊണ്ട് നിലവിൽ ജാമ്യം നൽകിയാൽ കേസിന് തിരിച്ചടിയാകുമെന്ന് അന്വേഷണസംഘത്തിന്റെ അഭിപ്രായം. ഇതും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

തട്ടിപ്പിനായി മിനുട്സിൽ എ പത്മകുമാർ ബോധപൂർവ്വം തിരുത്തൽ വരുത്തുകയായിരുന്നുവെന്നാണ് എസ് ഐ ടി കോടതിയിൽ വ്യക്തമാക്കിയത്. സ്വർണ്ണപ്പാളികൾ കൊടുത്തു വിടാൻ തന്ത്രി അനുമതി നൽകിയെന്ന എ പത്മകുമാറിന്റെ വാദം നിലനിൽക്കില്ലെന്നും കോടതിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജൂഡിഷ്യൽ കസ്റ്റഡിയിലുള്ളവർ കസ്റ്റഡിയിൽ തുടരട്ടെയെന്നാണ് കോടതിയുടെ നിലപാട്.

Latest Stories

'ടോക്സിക്' ടീസറിൽ യഷിനൊപ്പമുള്ള നടി ആരെന്നു തിരഞ്ഞു ആരാധകർ; ഒടുവിൽ ആളെ കണ്ടെത്തി..

മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: സ്‌കൂളില്‍ വെച്ചും ലൈംഗിക അതിക്രമം നടന്നതായി കൂടുതല്‍ കുട്ടികളുടെ മൊഴി; അധ്യാപകന്‍ അനിലിന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും

വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല, അത് വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ട: മന്ത്രി ശിവൻകുട്ടി

പാര്‍ട്ടി 'ക്ലാസില്‍' പങ്കെടുത്തില്ല, ഒപ്പിടാതെ വോട്ട് അസാധുവാക്കി; 'മേയര്‍' തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയാഘോഷത്തില്‍ പങ്കെടുത്തില്ല; ശ്രീലേഖയുടെ നടപടികളില്‍ അതൃപ്തി പുകഞ്ഞു ബിജെപി

ശുദ്ധജലം പോലും അവകാശമല്ലാത്ത രാജ്യം: ‘വികസിത് ഭാരത്’ എന്ന രാഷ്ട്രീയ കള്ളക്കഥ

ഭിന്നശേഷി സംവരണം: എന്‍എസ്എസ് അനുകൂല വിധി മറ്റ് മാനേജ്‌മെന്‍കള്‍ക്കും ബാധകമാക്കണമെന്ന് കേരളം; സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു

'ജനനായകൻ' തിയേറ്ററുകളിലെത്തും, U/A സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിര്‍ദേശം; സെൻസർ ബോർഡിന് തിരിച്ചടി

പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും; മുന്നറിപ്പുമായി ട്രംപ്

ഇന്ത്യൻ ടീമെന്നല്ല, ഇന്ത്യക്കാരെ ശരിയല്ല...; അധിഷേപ പരാമർശവുമായി ഷഹീൻ അഫ്രീദി, കൂടെയൊരു മുന്നറിയിപ്പും

'ഞാന്‍ പ്രാഞ്ചിയാണെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍', ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആര്‍ഷഭാരത പാര്‍ട്ടിക്ക് എല്ലാവിധ ആശംസകളും'; റെജി ലൂക്കോസിനെ അപഹസിച്ച് ജോയ് മാത്യു